Tuesday, January 7, 2014

വിഴിഞ്ഞം മദര്‍പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിഷന്‍ 2030 പൊളിച്ചെഴുതണം: വി മാക്ക്‌

സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച വിഷന്‍ 2030 അപക്വവും ഒട്ടും ദീര്‍ഘ വീക്ഷണവുമില്ലാത്തതാണെന്നും അതുകൊണ്ട് തന്നെ അത്‌ പൊളിച്ചെഴുതണമെന്നും വിഴിഞ്ഞം മദര്‍പോര്‍ട്ട്‌ ആക്ഷന്‍ സമിതിയുടെ( വിമാക്ക്‌) പൊതുയോഗം ആവശ്യപ്പെട്ടു. നടപ്പാക്കാന്‍ പോകുന്ന വിഴിഞ്ഞം മദര്‍പോര്‍ട്ട്‌ പദ്ധതിയുടെ പശ്ചാത്തലത്തില്‍ വേണം വിഷന്‍ 2030 ന്‌ രൂപം കൊടുക്കേണ്ടത്‌. കാരണം ഈ പദ്ധതി സമൂഹത്തിന്റെ സര്‍വ്വ മേഖലകളിലും ഗുണപരമായ മാറ്റം വരുത്തും. എന്നാല്‍ വിഷന്‍ 2030 വിഴിഞ്ഞം പദ്ധതിയെ തമസ്ക്കരിക്കയാണ്‌ ചെയ്‌തത്‌. കൊച്ചിപോര്‍ട്ടില്‍ 2011-2012 ല്‍ കൈകാര്യം ചെയ്‌ത ചരക്കിന്റെ അടിസ്ഥാനത്തിലാണ്‌ കേരളത്തിന്റെ മൊത്തത്തിലുള്ള ഭാവി ചരക്കു കൈമാറ്റം വിഭാവന ചെയ്‌തിരിക്കുന്നത്‌. വര്‍ഷം കൊച്ചി മറ്റു പോര്‍ട്ടുകള്‍ ആകെ 2011-2012 2030-2031 18430810 ടണ്‍ 127480 ടണ്‍ 18558290 ടണ്‍ 33047400 ,, 215780 ,, 33263180 ,, (വിഷന്‍ 2030 പേജ്‌ നം.562) കൊച്ചിയുടെ പതിനായിരം ഇരട്ടിയിലധികം ചരക്ക്‌ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള 2030 ലും വിഴിഞ്ഞം പൂര്‍ത്തിയാവില്ലായെന്നാണ്‌ സര്‍ക്കാര്‍ ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്‌. വിഴിഞ്ഞം പൂര്‍ത്തിയാകുന്നതോടെ അടിസ്ഥാന മേഖലയായ കൃഷിയില്‍ പോലും ഗണ്യമായ മാറ്റം വരും. കയറ്റുമതി അടിസ്ഥാന കൃഷിയിലേക്ക്‌ പലരും മുതലിറക്കും. അതുപോലെ തന്നെ വ്യവസായ സേവന രംഗങ്ങളിലും കുതിച്ചു ചാട്ടമുണ്ടാകും.ഇന്നും പരിഗണിക്കാനോ പഠിക്കാനോ ശ്രമിക്കാത്തതാണ്‌ വിഷന്‍ രേഖയെന്ന്‌ യോഗം വിലയിരുത്തി. 2030 ല്‍ ലോക ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തും. ലോകത്തിലെ ഏറ്റവും വലിയ വിപണി മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ കേരളം ഊന്നല്‍ നല്‍കേണ്ടത്‌. വിഴിഞ്ഞം ലോക വിപണിയുടെ വാതായനമാകും. കാരണം ലോക ജനസംഖ്യയുടെ 39% ജനങ്ങള്‍ (2.6 ബില്യണ്‍) അധിവസിക്കുന്നത്‌ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഓരങ്ങളിലാണ്‌. ലോകത്തിന്റെ 50% കണ്ടെയിനര്‍നീക്കവും ഇന്ത്യന്‍ സമുദ്രത്തിലാണ്‌ നടക്കുന്നത്‌. ലോകത്തിന്റെ മൊത്തം ചരക്കിന്റെ 30%വും കൈകാര്യം ചെയ്യുന്നത്‌ ഇവിടുത്തെ പോര്‍ട്ടുകളാണ്‌. 2030 ല്‍ ഇത്‌ 40%മായി വര്‍ദ്ധിക്കും. ലോകത്തിന്റെ 66% എണ്ണ നീക്കവും നടക്കുന്നത്‌ ഇതേ കടലില്‍ കൂടിയാണ്‌. ലോകത്തിന്റെ 55% എണ്ണയും 40% പ്രകൃതി വാകതവും ഈ കടലിലും ഓരങ്ങളിലുമാണ്‌. വിഷന്‍ രേഖ ചമച്ചവര്‍ ഇത്തരം കണക്കുകള്‍ ഒന്നുകില്‍ പഠിച്ചില്ല, അല്ലെങ്കില്‍ അതെങ്ങനെ നമുക്ക്‌ പ്രയോജനപ്പെടുത്താം എന്നന്വേഷിച്ചില്ല. ഒരു തരം പൊട്ടക്കുളത്തിലെ തവളകളെ പോലെ കുത്തനെ താഴോട്ടു പോകുന്ന നെല്ലും കപ്പയും വച്ച്‌ കവടി നിരത്തി. അതുകൊ-ണ്ട്‌ മേലുദ്ധരിച്ച കണക്കുകളുടെയും സാധ്യതകളുടെയും പശ്ചാത്തലത്തില്‍ വിഷന്‍ 2030 പൊളിച്ചെഴുതണമെന്ന്‌ ബന്ധപ്പെട്ടവരോട്‌ അഭ്യര്‍ത്ഥിക്കുന്നു. വിമാക്ക്‌ പ്രസിഡന്റ്‌ ഏലിയാസ്‌ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഉബൈദ്‌ സൈഌലാബ്ദീന്‍, പ്രാഫ. ബി.ജയചന്ദ്രന്‍, എസ്‌.ബെന്നി, എന്‍.അപ്പുക്കുട്ടന്‍പിള്ള, കെ. രാമകൃഷ്‌ണപിള്ള, ദീപക്‌ ബെന്നി, വില്‍ഫ്രഡ്‌ കുലാസ്‌, ഡി.പി. ഫെര്‍ണാണ്ടസ്‌, എന്നിവര്‍ സംസാരിച്ചു.
ഉബൈദ്‌ സൈഌലാബ്ദീന്‍, 
കണ്‍വീനര്‍, 
മീഡിയ കമ്മിറ്റി.

No comments:

Post a Comment