Thursday, January 9, 2014

മുടിമുറിക്കല്‍ സമരം സുരേഷ്‌ ഗോപി ഉല്‍ഘാടനം ചെയ്യുന്നു

വിഴിഞ്ഞത്തിഌ വേണ്ടി തല മൊട്ടയടിക്കുന്നു, നിരാഹാരമിരിക്കുന്നു. വിഴിഞ്ഞത്തെ സംബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തില്‍ കൂടി നമ്മള്‍ കടന്നു പോവുകയാണ്‌. ഇക്കഴിഞ്ഞ ഡിസംബര്‍ 4-ാം തീയതി 5250 കോടി രൂപയുടെ രണ്ടു ടെന്‍ഡറുകളാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. 4-ാം തീയതി തന്നെ വിമാക്ക്‌ ടെന്‍ഡറിലെ ഗുരുതരമായ ഈ വീഴ്‌ച ചൂണ്ടിക്കാട്ടി. തുടര്‍ന്നു വിവിധ തരത്തിലുള്ള ശക്തമായ പ്രചരണ പരിപാടികള്‍ അഴിച്ചു വിട്ടു. സര്‍ക്കാരുകളുടെ അശ്രദ്ധയ താല്‍പര്യക്കുറവും കാരണം നമുക്ക്‌ നാലു കരാറുകള്‍ പാഴായി, 23 വര്‍ഷങ്ങളും നഷ്ടപ്പെട്ടു. സ്വകാര്യ നിക്ഷേപകരെ ആശ്രയിച്ചതു കാരണമാണ്‌ പ്രധാനമായും ഈ വീഴ്‌ചയും നഷ്ടവും സംഭവിച്ചത്‌. നാലു കരാറുകളില്‍ നിന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ യാതൊന്നും പഠിച്ചില്ലായെന്നതിന്റെ തെളിവാണ്‌ 5250 കോടിയുടെ ഊതി വീര്‍പ്പിച്ച ടെന്‍ഡര്‍. അതില്‍ തന്നെ 4000 കോടി നിക്ഷേപിക്കേണ്ടത്‌ സ്വകാര്യ സ്ഥാപനവും! പരാജയപ്പെട്ട ഏറ്റവും ഒടുവിലത്തെ ടെന്‍ഡറില്‍ സ്വകാര്യ വ്യക്തി നിക്ഷേപിക്കേണ്ടിയിരുന്നത്‌ 970 കോടി രൂപയായിരുന്നു. ഇത്രയും തുക നിക്ഷേപിക്കാന്‍ വെല്‍സ്‌പണ്‍ കണ്‍സോര്‍ഷ്യം വിസമ്മതിച്ചപ്പോള്‍ നമുക്ക്‌ വിലപ്പെട്ട മൂന്നു വര്‍ഷം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. കേവലം 970 കോടി നിക്ഷേപിക്കാന്‍ ആളില്ലാത്ത കാലത്താണ് ഇപ്പോള്‍ 4000 കോടി (പുറമേ 1250 കോടി സര്‍ക്കാര്‍ നിക്ഷേപം) ആരോ നിക്ഷേപിക്കുമെന്ന്‌ പറഞ്ഞ്‌ സര്‍ക്കാര്‍ ദിവസങ്ങളും മാസങ്ങളും പാഴാക്കിക്കൊണ്ടിരിക്കുന്നത്‌. ഈ 5250 കോടി ഒരു കള്ളക്കണക്കാണെന്ന്‌ കഴിഞ്ഞ ഒരു മാസക്കാലം വിമാക്ക്‌ പലയിടങ്ങളിലായി പ്രചരിപ്പിച്ചു. മുഖ്യമന്ത്രിയേയും, ആഭ്യന്തര മന്ത്രിയേയും, പ്രതിപക്ഷ ഭരണപക്ഷ എം എല്‍ എ മാരേയും സാംസ്‌ക്കാരിക പ്രവര്‍ത്തകരേയും വിദ്യാര്‍ത്ഥികളേയും ധരിപ്പിച്ചു. ഒടുവില്‍ സര്‍ക്കാരിന്റെ കള്ളി പുറത്തായി. ഒരു മാസം കഴിഞ്ഞ്‌ 6.1.14 ല്‍ വകുപ്പ്‌ മന്ത്രി നിയമസഭയില്‍ ടെന്‍ഡര്‍ തുക 3640 കോടിയാണെന്ന്‌ തിരുത്തി പറഞ്ഞു! ഒറ്റ മാസം കൊണ്ട്‌ സര്‍ക്കാര്‍ 1610 കോടി വിഴുങ്ങി!! ഇതുപോലെയൊക്കെയാണ്‌ നമ്മള്‍ കഴിഞ്ഞ 23 കൊല്ലക്കാലവും കബളിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്‌. 5250 കോടിയെന്ന നിക്ഷേപകരെ പേടിപ്പെടുത്തുന്ന ഒരപകടത്തില്‍ നിന്ന്‌ തല്‍ക്കാലം നമ്മള്‍ രക്ഷപ്പെട്ടെങ്കിലും ടെന്‍ഡറില്‍ ഇനിയും അപകടങ്ങള്‍ ബാക്കി നില്‍ക്കുന്നു. അതില്‍ പ്രധാനമായ ഒന്ന്‌ വിഴിഞ്ഞം പദ്ധതി നിര്‍മ്മാണം പൂര്‍ണ്ണമായുംസര്‍ക്കാര്‍ ഉടമസ്ഥതയില്‍ മാറ്റുക എന്നതാണ്‌. കാരണം പദ്ധതിയെ എതിര്‍ക്കുന്ന സമീപരാജ്യങ്ങളിലെ പോര്‍ട്ടുകളുടെ ബിനാമി കമ്പനികളോ, ഏജന്റുമാരോ വിഴിഞ്ഞം ടെന്‍ഡറില്‍ പങ്കെടുത്ത്‌ നിയമ പ്രശ്‌നങ്ങളിലൂടെ പദ്ധതി നീട്ടിയ മുന്‍ അഌഭവം ഇനിയും ആവര്‍ത്തിക്കും. അതൊഴിവാക്കാന്‍ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനവും പൊതു മേഖലയിലാക്കണം. ടെര്‍മിനല്‍ ഓപ്പറേഷഌ വേണ്ടി മാത്രം സ്വകാര്യ പങ്കാളിയെ കണ്ടെത്തണം. ഇത്തരത്തില്‍ 3610 കോടിയുടെതായി ടെന്‍ഡര്‍ ഉടച്ചു വാര്‍ക്കണം. 3610 കോടിയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ 1250 കോടി മുടക്കാമെന്നു സമ്മതിച്ചിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തം 976 കോടിയായി നിജപ്പെടുത്തിയാല്‍ സര്‍ക്കാരിന്‌ ഇനിയും കണ്ടെത്തേണ്ടത്‌ 1414 കോടി രൂപയാണ്‌. ഇ ത്രയും തുക കണ്ടെത്താന്‍ സര്‍ക്കാരിഌ മുമ്പില്‍ പല മാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടി. (1)സംസ്ഥാനത്തെ ബാങ്കുകളില്‍ 2,33,000 കോടി രൂപ നിക്ഷേപമായി കിടപ്പുണ്ട്‌. എസ്‌.ബി.ടി വിഴിഞ്ഞത്തിഌ വേണ്ടി പണം മുടക്കാമെന്ന്‌ സമ്മതിച്ചു കഴിഞ്ഞു. (2) ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ വരെ ഏകദേശം 80,000 കോടി രൂപയാണ്‌ വിദേശമലയാളികള്‍ നാട്ടിലേക്കയച്ചത്‌.(3).കൊച്ചി മെട്രാ മാതൃകയില്‍ പെട്രാള്‍ സെസ്സ്‌ ഏര്‍പ്പെടുത്തുക (4) ഭൂ രജിസ്‌ട്രേഷനില്‍ ഇന്‍ഫ്രാസ്‌ട്രക്‌ടര്‍ സര്‍ചാര്‍ജ്ജ്‌ ഏര്‍പ്പെടുത്തുക. (5)വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള നിക്ഷേപം. മേല്‍പ്പറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ ഒന്നിലും സര്‍ക്കാരിഌ താല്‌പര്യമില്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം ആന്ധ്രാപ്രദേശ്‌ സര്‍ക്കാര്‍ നമുക്ക്‌ പറഞ്ഞു തരുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷം അവിടെ ശേഖരിച്ച മുടി കയറ്റുമതി ചെയ്‌ത്‌ ആന്ധ്രാ സര്‍ക്കാര്‍ 1500 കോടി രൂപ നേടി. അതുപോലെ കേരള സര്‍ക്കാരിന്‌ നിവൃത്തിയില്ലെങ്കില്‍ കേരളീയരുടെ തല മൊട്ടയടിച്ചെങ്കിലും വിഴിഞ്ഞത്തിഌ വേണ്ട 1414 കോടി രൂപ കണ്ടെത്തണം. അതിഌ വേണ്ടി നൂറുകണക്കിനാളുകള്‍ ജഌവരി 12-ാം തീയതി ഞായറാഴ്‌ച 11 മണിക്ക്‌ സെക്രട്ടറിയേറ്റിഌ മുമ്പിലെത്തി മുടി മൊട്ടയടിക്കുന്നു! സൃഷ്ടിപരമായ ഈ രാജ്യസേവന പരിപാടി സുരേഷ്‌ ഗോപി ഉല്‍ഘാടനം ചെയ്യുന്നു. മുടി മുറിക്കല്‍ സമരത്തിലൂടെയും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ ജഌവരി 19-ാംതീയതി മുതല്‍ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങാന്‍ വിമാക്ക്‌ തീരുമാനിച്ചിരിക്കുന്ന വിവരവും പ്രിയപ്പെട്ട നാട്ടുകാരെ അറിയിക്കട്ടെ. വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍ ഉത്തരവ്‌ G.O (MS) No. 69/2013 F&PD dt. 29.11.2013  ലെ മോ-ഡല്‍ -1 പ്രകാരം നടപ്പിലാക്കുക. ഈ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‌ എല്ലാ പിന്തുണയും നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു.
ഏലിയാസ്‌ ജോണ്‍ പ്രാഫ.ബി.ജയചന്ദ്രന്‍ വില്‍ഫ്രഡ്‌കുലാസ്‌ പ്രസിഡന്റ്‌ കാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ സെക്രട്ടറി

No comments:

Post a Comment