Tuesday, January 7, 2014

സുപ്രീം കോടതി ബഞ്ച് അഥവാ 216 ല്‍ കപ്പലടുക്കാന്‍ വിഴിഞ്ഞം പൊതുമേഖലയാക്കുക


വിഴിഞ്ഞം നാള്‍വഴി
  • 1991-1996 ല്‍ കെ. കരുണാകരന്‍ - എ.കെ.ആന്റണി മന്ത്രിസഭ കുമാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തി.
  • 1996-2001 ല്‍ ഇ.കെ.നയനാര്‍ മന്ത്രിസഭ കാര്യമായ പ്രവര്‍ത്തനം നടത്തിയില്ല.
  • 2001-2006 എ.കെ.ആന്റണി - ഉമ്മന്‍ചാണ്ടി മന്ത്രിസഭ സൂം ഡവലപ്പേഴ്സ് കണ്‍സാര്‍ഷ്യത്തിന് അനുമതി നല്‍കിയെങ്കിലും മുന്നോട്ട് പോയില്ല.
  • 2006-2011 ല്‍ വി.എസ്അച്ചുതാനന്ദന്‍ മന്തരിസഭ ലാന്‍കോ/വെല്‍സ്‌പണ്‍ കണ്‍സോര്‍ഷ്യത്തിന് അനുമതി നല്‍കിയെങ്കിലും മുന്നോട്ട് പോയില്ല.
  • ‍ 2011-2014 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ പരിസ്ഥിതി അനുമതിശ്രമങ്ങള്‍ നടപ്പിലാക്കി.
ടെന്‍ഡറില്‍ പറയുന്ന മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ അത് തെരഞ്ഞെടുപ്പ് ജാലവിദ്യകള്‍ മാത്രമാണെന്ന് തിരിച്ചറിയുവാന്‍ പാഴൂര്‍ പടിപ്പുരവരെയൊന്നും പോകേണ്ട കാര്യമില്ല.
 
യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ മാറ്റ് കൂട്ടാന്‍ കഴിയുന്ന മാജിക് വിഴിഞ്ഞത്തിന്റെ ഗര്‍ഭഗൃഹത്തിലുണ്ട്. ഒരു വികസിതരാജ്യമാകണമെങ്കില്‍ കുറഞ്ഞത് പത്തു വര്‍ഷക്കാലത്തേയ്ക്ക് പന്ത്രണ്ട് ശതമാനം ആഭ്യന്തര വളര്‍ച്ചയുണ്ടാകണം. അതിന്
നിക്ഷേപനിരക്ക് നിലവിലുള്ള 28% ത്തില്‍നിന്ന് 36%മായി ഉയരണം. വിദേശനിക്ഷേപത്തിലൂടെ ഇത് സാധ്യമാവുന്നതാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ഓരോ വര്‍ഷവും 600 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം മൂന്നാം ലോക രാജ്യങ്ങളിലേയ്ക്ക് എത്തുന്നുണ്ട്. ഇതിന്റെ പത്ത് ശതമാനമെങ്കിലും (4 ലക്ഷംകോടിരൂപ) ഇന്ത്യയിലോട്ട് കൊണ്ടുവരുവാന്‍ കഴിയുന്നതാണ് വിഴിഞ്ഞം പദ്ധതി. കാരണം നമ്മുടെ പടിവാതില്‍ക്കല്‍ക്കൂടിയാണ് ലോകത്തിന്റെ 50% കണ്ടെയിനറും 66% എണ്ണയും കടന്നുപോകുന്നത്. ലോകത്തിന്റെ 40% ചരക്ക് കൈമാറ്റവും നമ്മുടെ സമുദ്രത്തിലുള്ള പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്ന നാളുകളാണ് ഇനിയുള്ളത്. ഇതിന്റെ ഏറിയ പങ്കും വിഴിഞ്ഞത്തോട്ടു കൊണ്ടുവരുവാന്‍ നമ്മള്‍ വിചാരിച്ചാല്‍ സാധിക്കും. അപ്പോള്‍ വിഴിഞ്ഞവും, തിരുവനന്തപുരവും, കേരളവും ഒരാഗോളനഗരമാകും. ആഗോളനഗരത്തിലെ ആഗോളതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സുപ്രീം കോടതിക്കും, ലോക കോടതിക്കും മാത്രമെ കഴിയൂ. കടല്‍ വെടിവെയ്പ്പ് കേസെടുത്ത സുപ്രീം കോടതി വിഴിഞ്ഞത്തുകൂടുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ ഒരു ബഞ്ച് സുപ്രീംകോടതിതന്നെ തിരുവനന്തപുരത്ത് നേരിട്ടനുവദിക്കും. സുപ്രീം കോടതിയും ലോകകോടതിയും വരുന്ന നഗരത്തില്‍ ഹൈക്കോടതി ബഞ്ച് വേണമോ എന്ന് ഹൈക്കോടതിതന്നെ ഇനി തീരുമാനിക്കട്ടെ. ഹൈക്കോടതി ബഞ്ച് നിഷേധിക്കപ്പെടുന്ന നഗരത്തില്‍ സുപ്രീം കോടതിയും ലോക കോടതിയും എത്താന്‍ ആദ്യം വേണ്ടത് വിഴിഞ്ഞം മതര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കുക എന്നുള്ളതാണ്. അതിനുവേണ്ടിയുള്ള അഭ്യര്‍ര്‍ത്ഥന നമുക്ക് മുഖ്യമന്ത്രിയോടുതന്നെ നേരിട്ട് നടത്താം.  അഞ്ച്രൂപ സ്റ്റാമ്പട്ടിച്ച് ഈ കത്ത് മുഖ്യമന്ത്രിക്ക് ഇന്നുതന്നെ അയക്കുക.
താഴെക്കാണുന്ന കത്ത് മുഖ്യമന്ത്രിക്കയക്കുക
ബഹുമാനപ്പെട്ട മുഖ്യമന്ത്രി
ഗവണ്മെന്റ് സെക്രട്ടറിയേറ്റ്
തിരുവനന്തപുരം 695001

ഇന്നത്തെ വിഴിഞ്ഞം ടെന്‍ഡറിന്റെ സാഹചര്യത്തില്‍ താഴെപ്പറയുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കണമെന്ന് അഭ്യര്‍ദ്ധിക്കുന്നു.
  1. സര്‍ക്കാര്‍ ഉത്തരവ് G.O (MS) No. 69/2013 F&PD dt. 29.11.2013 ലെ മോഡല്‍ നമ്പര്‍ 4 ന് പകരം മോഡല്‍ നമ്പര്‍ 1 പ്രകാരം പദ്ധതി നടപ്പിലാക്കുക.
  2. സംസ്ഥാനത്തിന്റെ ഇപിസി ടെന്‍ഡര്‍ 2664(1250+1414) കോടിയായി ഉയര്‍ത്തുക.
  3. 2464 കോടിയുടെ ധനാഗമ മാര്‍ഗങ്ങള്‍ പ്രഖ്യാപിക്കുക.
  4. പിപിപി ടെന്‍ഡര്‍ 977 കോടിയായി പുനക്രമീകരിക്കുക.
  5. കപ്പല്‍ അടുക്കുന്നതിന് കൌണ്ട്ഡൌണ്‍ പ്രഖ്യാപിക്കുക

തീയതി .....................................               ഒപ്പ്  ...........................................
ഉറക്കം നടിക്കുന്ന കേരള മുഖ്യമന്ത്രിയെ ഉണര്‍ത്തുവാന്‍ താഴെക്കാണുന്ന സമര പരിപാടിയില്‍ പങ്കെടുക്കുക. അഡ്വ. ഏലിയാസ് ജോണ്‍ അന്നേദിവസം തലമൊട്ടയടിച്ച് അനിശ്ചിതകാല ഉപവാസം തന്റെ ചില സഹ പ്രവര്‍ത്തകര്‍ക്കൊപ്പം ആരംഭിക്കുന്നു.

No comments:

Post a Comment